കാസര്‍കോട്: കടയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ യുവാവ് വീട്ടുകാരോട് ഫോണില്‍ സംസാരിച്ചു കൊണ്ടിരിക്കെ കുഴഞ്ഞുവീണു മരിച്ചു. പരപ്പ, പന്നിയെറിഞ്ഞകൊല്ലി, ആലടിത്തട്ടിലെ ആര്യശേരിയില്‍ പ്രിന്‍സ് (38) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകുന്നേരം പരപ്പ ടൗണിലാണ് സംഭവം. ഉടന്‍ സ്ഥലത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല.
ഡിഷ് ടിവി ഓപ്പറേറ്റര്‍ ആണ്. ആര്യശ്ശേരിയില് തോമസ് എന്ന ബാബു-മേരിക്കുട്ടി ദമ്പതികളുടെ മകനാണ്. ഭാര്യ: റാണി (കോളിച്ചാല്‍), സഹോദരി റിന്‍സി (കമ്പല്ലൂര്‍).
ആള്ക്കാര് നോക്കി നില്‍ക്കെ യുവാവ് കുഴഞ്ഞു വീണു മരിച്ച സംഭവം കാണികളെയും നാട്ടുകാരെയും കണ്ണീരിലാഴ്ത്തി.
![](https://mlozaudj56ft.i.optimole.com/w:1373/h:773/q:mauto/f:best/https://malayalam.karavaldaily.com/wp-content/uploads/2024/07/xhn2132zxdf564.jpg)