തമിഴ്നാട് വ്യാജ മദ്യ ദുരന്തം; മുഖ്യപ്രതി പിടിയിൽ; മരിച്ചവരുടെ എണ്ണം 49 ആയി; മരിച്ചവരുടെ കുടുംബത്തിന് 10 ലക്ഷം ധനസഹായം

ചെന്നൈ: വടക്കൻ തമിഴ്‌നാട്ടിലെ കള്ളക്കുറിച്ചി വ്യാജ മദ്യദുരന്തത്തിൽ മുഖ്യപ്രതി ചിന്നദുരൈ പിടിയിൽ. കടലൂരിൽനിന്നാണ് ഇയാൾ പൊലീസ് പിടിയിലായത്. അതേസമയം വ്യാജമദ്യ ദുരന്തത്തിൽ മരിച്ചവരു ടെ എണ്ണം 49 ആയി. നൂറോളം പേർ ചികിത്സയി ലുണ്ട്. മരിച്ചവരുടെ കുടുംബത്തിന് സംസ്ഥാന സർക്കാർ 10 ലക്ഷം രൂപ വീതം ധനസഹായം പ്ര ഖ്യാപിച്ചിരുന്നു.
മദ്യം കഴിച്ച 101 പേര്‍ സേലം, തിരുവണ്ണാമലൈ, പുതുച്ചേരി എന്നിവിടങ്ങളിലെ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുകയാണ്. അതില്‍ തന്നെ 20 പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. അഞ്ഞായിരത്തിലധികം പേര്‍ താമസിക്കുന്ന കരുണാപുരം കോളനിയെയാണ് ദുരന്തം നടുക്കിയത്. വ്യാജ മദ്യ ദുരന്തത്തിന് കാരണമായ ചാരായ ഷാപ്പ് പ്രവര്‍ത്തിച്ചിരുന്ന കോളനിയില്‍ 26 ലധികം കുടുംബങ്ങള്‍ അനാഥരായി. സംഭവത്തിന് പിന്നാലെ അറസ്റ്റിലായ ഗോവിന്ദരാജനും കണ്ണുകുട്ടിയും മൂന്ന് വര്‍ഷമായി പ്രദേശത്ത് മദ്യവില്‍പ്പന നടത്തിവരുന്നവരാണെന്നാണ് വിവരം.
മെഥനോള്‍ ചേര്‍ത്ത് ഈ മദ്യം കഴിച്ചവര്‍ പിന്നീട് പലതോതിലുള്ള അസ്വസ്ഥത പ്രകടിപ്പിക്കുകയായിരുന്നു. വയറുവേദന, തലകറക്കം, കണ്ണെരിച്ചില്‍ എന്നിങ്ങനെയുള്ള ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടിരുന്നതായാണ് വിവരം. രാത്രിയില്‍ തന്നെ ഇവരെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും പിന്നീട് ഓരോ ആളുകളും മരിച്ചുവീഴുകയായിരുന്നു. കൂടുതല്‍ ആളുകളെ ഇത് ബാധിച്ചപ്പോഴാണ് വ്യാജ മദ്യം കഴിച്ചാണ് ഇത്തരത്തില്‍ ദുരന്തം ഉണ്ടായതെന്ന് അധികൃതര്‍ക്കും ബന്ധുക്കള്‍ക്കും മനസിലായത്. പലകുറി അറിയിച്ചിട്ടും വ്യാജ മദ്യ വില്‍പ്പന ശാലയ്ക്ക് നേരെ നടപടിയെടുത്തില്ലെന്ന് ആരോപണമുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page