ഹോട്ടലിന്റെ കൗണ്ടറിന് മുകളില്‍ വെച്ചിരുന്ന മൊബൈല്‍ ഫോണുമായി കടന്നു കളഞ്ഞ വിരുതന്‍ അറസ്റ്റില്‍. തമിഴ്നാട്, തഞ്ചാവൂര്‍, പഞ്ചമപട്ടം സ്വദേശി അര്‍ജുനന്‍ (46)ആണ് പിടിയിലായത്. കണ്ണൂര്‍ കാല്‍ടെക്സ് ജംഗ്ഷനിലെ ഒരു ഹോട്ടലിലാണ് മോഷണം നടന്നത്. ഹോട്ടലില്‍ എത്തിയ അര്‍ജുനന്‍ കൗണ്ടറിന് മുകളില്‍ വെച്ചിരുന്ന ഫോണുമായി കടന്നുകളയുകയായിരുന്നു. ഈ സമയത്ത് ഹോട്ടല്‍ ഉടമ തൊട്ടടുത്ത കടയിലേക്ക് പോയതായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് അര്‍ജുനനെ അറസ്റ്റ് ചെയ്തത്.
