കാസര്‍കോട്: വ്യാഴാഴ്ച രാവിലെയുണ്ടായ കാറ്റില്‍ കുമ്പള കോയിപ്പാടിയില്‍ അടുത്ത കാലത്തു സ്ഥാപിച്ച 4 വൈദ്യുതി പോസ്റ്റുകള്‍ ഒടിഞ്ഞുവീണു. കോയിപ്പാടി ജംഗ്ഷനിലാണ് അപകടമുണ്ടായത്. ഭാഗ്യം കൊണ്ട് വന്‍ ദുരന്തം ഒഴിവായി. കമ്പിയും വൈദ്യുതി പോസ്റ്റും റോഡില്‍ കിടക്കുന്നതിനാല്‍ സ്കൂള്‍ ബസുകള്‍ വഴിയില്‍ കുടുങ്ങിയിരിക്കുകയാണ്. അഞ്ചുമാസം മുമ്പ് പുതുതായി സ്ഥാപിച്ച വൈദ്യുതി പോസ്റ്റുകളാണ് ചുവട്ടില്‍ വെച്ച് ഒടിഞ്ഞു വീണിട്ടുള്ളത്. വവൈദ്യുതി പോസ്റ്റ് നിര്‍മ്മാണത്തിലെ തരികിടയാണ് അപകടത്തിന് കാരണമെന്ന് പരാതിയുണ്ട്. പൊട്ടിവീണ പോസ്റ്റുകള്‍ നാട്ടുകാര്‍ ചേര്‍ന്ന് നീക്കം ചെയ്ത ശേഷമാണ് ഗതാഗതം പുനസ്ഥാപിച്ചത്.