വായനാപക്ഷാചരണത്തിനു ആവേശകരമായ തുടക്കം; കാസര്‍കോട് ജില്ലാതല ഉദ്ഘാടന പരിപാടി കുമ്പളയില്‍ നടന്നു

കാസര്‍കോട്: വായനാപക്ഷാചരണത്തിന് നാടെങ്ങും ആവേശകരമായ തുടക്കം. കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടന്ന ജില്ലാതല പരിപാടി കുമ്പള സീനിയര്‍ ബേസിക് സ്‌കൂളില്‍ സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ അംഗം പി.വി.കെ പനയാല്‍ ഉദ്ഘാടനം ചെയ്തു.
ഡോ. പി. പ്രഭാകരന്‍ ആധ്യക്ഷം വഹിച്ചു. രാധാകൃഷ്ണ ഉളിയത്തടുക്ക പി.എന്‍ പണിക്കര്‍ അനുസ്മരണം നടത്തി. ഹെഡ്മാസ്റ്റര്‍ പി. വിജയകുമാര്‍ വായനാസന്ദേശം നല്‍കി. ജില്ലാ പഞ്ചായത്തംഗം ജമീല സിദ്ദിഖ്, കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ അംഗങ്ങളായ പി.കെ അഹമ്മദ് ഹുസൈന്‍, എ. കരുണാകരന്‍, പി. ദിലീപ് കുമാര്‍, താലൂക്ക് ലൈബ്രറി കൗണ്‍സില്‍ പ്രസിഡണ്ട് കെ. അബ്ദുള്ള, സെക്രട്ടറി പി. ദാമോദരന്‍, ഹൊസ്ദുര്‍ഗ് താലൂക്ക് സെക്രട്ടറി വി. ചന്ദ്രന്‍, വെള്ളരിക്കുണ്ട് താലൂക്ക് സെക്രട്ടറി എ.ആര്‍ സോമന്‍, കുമ്പള ഇ.എം.എസ് ഗ്രന്ഥാലയം സെക്രട്ടറി കെ. ചന്ദ്രശേഖര, കമലാക്ഷ സംസാരിച്ചു.

സര്‍വ്വീസ് സ്റ്റോറി മത്സരം

കാസര്‍കോട്: സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വായനാശീലം വളര്‍ത്തുകയും ആവിഷ്‌കാരമികവ് ആര്‍ജ്ജിക്കാനുള്ള അവസരം ഒരുക്കുകയും ചെയ്യുന്നതിന് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സര്‍വ്വീസ് സ്റ്റോറി മത്സരം നടത്തുന്നു. സര്‍വ്വീസ് സ്‌റ്റോറികള്‍ 25നകം മെയിലിലോ നേരിട്ടോ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭിക്കണം. ഫോണ്‍ 04994 255145

വായനാ പക്ഷാചരണം:യുവാക്കള്‍ക്ക് ചെറുകഥാ മത്സരം
വായനാപക്ഷാചരണത്തിന്റെ ഭാഗമായി 40 വയസ്സുവരെ പ്രായമുള്ളവര്‍ക്ക് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് ചെറുകഥാ മത്സരം നടത്തുന്നു. പ്രസിദ്ധീകരിച്ചിട്ടില്ലാത്ത 10 പേജില്‍ കവിയാത്ത മൗലിക രചനകള്‍ ജൂണ്‍ 27നുള്ളില്‍ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ ലഭിക്കണം.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page