കാസര്‍കോട്: റെയില്‍വെ ലൈന്‍ മുറിച്ചു കടക്കുന്നതു നിയമ വിരുദ്ധമാണെന്നു പാലക്കാട് റെയില്‍വെ ഡിവിഷന്‍ മൊഗ്രാല്‍ ദേശീയവേദിയെ അറിയിച്ചു. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെക്കുമെന്ന് അറിയിപ്പില്‍ പറഞ്ഞു.
അതിവേഗ ട്രെയിന്‍ സര്‍വ്വീസുള്ളതിനാല്‍ ലൈന്‍ മുറിച്ചു കടക്കുന്നത് അപകടകരമായതിനാലാണ് മൊഗ്രാല്‍ കൊപ്പളത്തു ബാരിക്കേഡുകള്‍ സ്ഥാപിച്ചിട്ടുള്ളതെന്ന് അറിയിപ്പില്‍ പറഞ്ഞു. പൊതുജനങ്ങള്‍ കൊപ്പളം അടിപ്പാത പ്രയോജനപ്പെടുത്തണമെന്നും അറിയിപ്പില്‍ പറയുന്നു.
റെയില്‍വെയുടെ നിര്‍ദ്ദേശത്തിനെതിരെ ദേശീയവേദി മനുഷ്യവകാശ കമ്മീഷനെ സമീപിച്ചിട്ടുണ്ട്.