കാസര്‍കോട്: കാണാതായ യുവതി മതം മാറി കാമുകനെ വിവാഹം കഴിച്ചു. സംഭവത്തെതുടര്‍ന്ന് മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലും പരിസര പ്രദേശങ്ങളിലും ജാഗ്രത പാലിക്കണമെന്ന് രഹസ്യാന്വേഷണ ഏജന്‍സികള്‍ മുന്നറിയിപ്പു നല്‍കി. മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 24 കാരിയായ ഇഷയെന്ന പേരുള്ള യുവതിയെ ജൂണ്‍ 7 നാണ് കാണാതായത്. ഇത് സംബന്ധിച്ച് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ മഞ്ചേശ്വരം പൊലീസ് കേസെടുത്തിരുന്നു. പൊലീസ് അന്വേഷിക്കുന്നതിനിടയിലാണ് ഇഷ മറ്റൊരു പേര് സ്വീകരിച്ച് ഉള്ളാള്‍ സ്വദേശിയായ യുവാവിനെ കല്യാണം കഴിച്ച് തിരിച്ചെത്തിയത്. ആയിഷ സാറ എന്നാണ് യുവതിയുടെ ഇപ്പോഴത്തെ പേര്. ബംഗളൂരുവില്‍ വച്ചാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞതെന്നാണ് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. അതേ സമയം ഇഷ രണ്ടുവര്‍ഷം മുമ്പ് തന്നെ മതം മാറിയിരുന്നതായും പറയുന്നുണ്ട്. ഇതേ കുറിച്ചും പൊലീസ് അന്വേഷിക്കുന്നുണ്ട്.
