ആലപ്പുഴ: പെരുന്നാള്‍ ദിനത്തില്‍ ജ്യേഷ്ഠന്റെ കുത്തേറ്റ അനുജന്‍ ഇന്നു പുലര്‍ച്ചെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചു. കായംകുളം, രണ്ടാംകുറ്റി, ലക്ഷം വീട് കോളനിയിലെ സിദ്ദിഖ്(38) ആണ് മരിച്ചത്. സംഭവത്തില്‍ സഹോദരന്‍ ഷാജഹാനെ പൊലീസ് അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച രാത്രി 9 മണിയോടെയാണ് സംഭവം. മദ്യലഹരിയില്‍ വീട്ടിലെത്തിയ ഷാജഹാന്‍ അനുജന്‍ സിദ്ദിഖുമായി വാക്കുതര്‍ക്കമുണ്ടായി. ഇതിനിടയില്‍ പ്രകോപിതനായ ഷാജഹാന്‍ സഹോദരനെ കുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ സിദ്ദിഖിനെ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും രക്ഷിക്കാനായില്ലെന്ന് പൊലീസ് പറഞ്ഞു.
