പാട്‌ന: കോളേജ് ഹോസ്റ്റലില്‍ നിന്നു വിദ്യാര്‍ത്ഥികള്‍ക്കു വിതരണം ചെയ്ത ഭക്ഷണത്തില്‍ ചത്ത പാമ്പ്.
ഭക്ഷണത്തിനു ശേഷം ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബിഹാറിലെ സര്‍ക്കാര്‍ എഞ്ചിനീയറിംഗ് കോളേജ് ഹോസ്റ്റലിലാണ് സംഭവം. സംഭവത്തില്‍ പ്രതിഷേധിച്ച വിദ്യാര്‍ത്ഥികളെ ഹോസ്റ്റല്‍ അധികൃതര്‍ ഭീഷണിപ്പെടുത്തിയതായി പരാതിയുണ്ട്. ഹോസ്റ്റല്‍ ഭക്ഷണത്തിനെതിരെ നേരത്തെ പരാതിയുണ്ടായിരുന്നു.