കാസര്‍കോട്: കര്‍ണാടകയില്‍ നിന്ന് കാറില്‍ കടത്തിയ 112.32 ലിറ്റര്‍ കര്‍ണാടക മദ്യവും 48 ലിറ്റര്‍ ബിയറും പിടികൂടി. രണ്ടുപേര്‍ അറസ്റ്റില്‍. ഷെവര്‍ലറ്റ് അവിയോ കാറില്‍ സഞ്ചരിച്ച വിനീത് പുരുഷോത്തമ(30), അവിനാഷ്(27) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ച വൈകീട്ട് ഉപ്പള ടൗണില്‍ കാസര്‍കോട് എക്‌സൈസ് എന്‍ഫോഴ്സ്‌മെന്റ് ആന്റ് ആന്റി നാര്‍കോട്ടിക്ക് സ്‌പെഷ്യല്‍ സ്‌ക്വാഡിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഗ്രേഡ് കെവി മുരളിയും സംഘവും നടത്തിയ വാഹന പരിശോധനയിലാണ് മദ്യക്കടത്ത് പിടികൂടിയത്. പ്രതികളെ അറസ്റ്റു ചെയ്ത് കസ്റ്റഡിയിലെടുത്ത് ഒരു അബ്കാരി കേസെടുത്തു. കേസ് രേഖകളും തൊണ്ടിമുതലും സാമ്പിള്‍ കുപ്പികളും കുമ്പള എക്‌സൈസ് റേഞ്ച് ഓഫീസില്‍ ഹാജരാക്കി. പ്രിവന്റീവ് ഓഫിസര്‍ ഗ്രേഡ് കെ നൗഷാദ്, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ കെ സതീശന്‍, വി മഞ്ജുനാഥന്‍, എകെ നസറുദ്ദിന്‍, ഡ്രൈവര്‍ ക്രിസ്റ്റിന്‍ പി എ എന്നിവരാണ് എക്‌സൈസ് സംഘത്തിലുണ്ടായിരുന്നത്.