കാസര്‍കോട്: ഓണ്‍ലൈന്‍ തട്ടിപ്പില്‍ കുടുങ്ങിയ യുവാവിന് 19 ലക്ഷം രൂപ നഷ്ടമായി. പാലാവയല്‍ കുണ്ടാരം കാവുംന്തലയിലെ ജെറിന്‍ വി ജോസിനാണ് പണം നഷ്ടമായത്. ഓണ്‍ലൈന്‍ ലിങ്ക് വഴി ജോലി വാഗ്ദാനം ചെയ്ത് ആയിരുന്നു തട്ടിപ്പ്. സംഭവവുമായി ബന്ധപ്പെട്ട് ആലപ്പുഴ സ്വദേശികളായ
ഇന്ദ്രജിത്ത്,ദീപ്തി എന്നിവര്‍ക്കെതിരെ ചിറ്റാരിക്കല്‍ പൊലീസ് കേസെടുത്തു.
ഈ മാസം ഒന്നിനും 12നുമിടയില്‍ ഓണ്‍ലൈനില്‍ ബന്ധപ്പെട്ടാണ് 19,02752 ലക്ഷം തട്ടിയെടുത്തത്. വീട്ടില്‍ നിന്ന് ജോലി ചെയ്യുന്ന പ്ലാറ്റ് ഫോം ആണെന്ന് പറഞ്ഞാണ് വിവിധ അക്കൗണ്ടുകളിലേക്ക് പണം അയപ്പിച്ചത്.
