കണ്ണൂര്‍: കോടിയേരിയില്‍ സംഘര്‍ഷം. രണ്ട് സിപിഎം പ്രവര്‍ത്തകരെ വെട്ടേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പാറാല്‍, ചീരക്കണ്ടി സ്വദേശികളായ ചീരണിക്കണ്ടി ഹൗസില്‍ സുബിന്‍ (28), തോട്ടോളിയിലെ സുജനേഷ് (29) എന്നിവര്‍ക്കാണ് വെട്ടേറ്റത്. ഇവരെ തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്‍.എസ്.എസുകാരാണ് അക്രമം നടത്തിയതെന്ന് സിപിഎം ആരോപിച്ചു.
പാറാല്‍ പ്രദേശത്ത് ലോക്സഭാ തെരഞ്ഞെടുപ്പ് വിജയത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് ബിജെപി നടത്തിയ പ്രകടനത്തിനിടയില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് മര്‍ദ്ദനമേറ്റിരുന്നു. ഇതിന്റെ തുടര്‍ച്ചയായി ബിജെപി പ്രവര്‍ത്തകന്റെ വീടിന് നേരെ ബോംബേറും ഉണ്ടായിരുന്നു.
ഇപ്പോള്‍ സിപിഎം പ്രവര്‍ത്തകര്‍ക്കു നേരെ അക്രമമുണ്ടായതോടെ നാട്ടില്‍ ഭീതിയുയര്‍ന്നിട്ടുണ്ട്.
