കാസര്‍കോട്: കാഞ്ഞങ്ങാട് ക്വാര്‍ട്ടേഴ്‌സില്‍ വന്‍ കവര്‍ച്ച. 12 പവന്‍ സ്വര്‍ണവും പണവും കവര്‍ന്നു.
ബേങ്കച്ചേരി കോംപ്ലക്‌സിനു പിറകിലെ പള്ളിക്കാടത്തു ക്വാര്‍ട്ടേഴ്‌സിലാണ് കവര്‍ച്ച. ബുധനാഴ്ച പുലര്‍ച്ചേ രണ്ടിന് മുമ്പാണ് കവര്‍ച്ച നടന്നത്. പി വി റാബിയ താമസിക്കുന്ന ബെഡ്‌റൂമിന്റെ അലമാരയില്‍ സൂക്ഷിച്ചിരുന്ന 12 പവന്‍ സ്വര്‍ണ്ണാ ഭരണങ്ങളും 9000 രൂപയുമാണ് മോഷണം പോയത്. സ്വര്‍ണത്തിനൊപ്പം മുക്കുപണ്ടവുമുണ്ടായിരുന്നു. അത് മോഷണം പോയിട്ടില്ല. ഹോസ്ദുര്‍ഗ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.