കാസര്‍കോട്: രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി ജില്ലയില്‍ രണ്ട് പോക്സോ കേസുകള്‍ പൊലീസ് രജിസ്റ്റര്‍ ചെയ്തു. ഒരാള്‍ അറസ്റ്റില്‍. ഒരാളെ തെരയുന്നു. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ 66 കാരന്‍ ആണ് അറസ്റ്റിലായത്. മകന്റെ നാലു വയസ്സുള്ള മകളെ പീഡിപ്പിച്ചുവെന്ന പരാതിയില്‍ പോക്സോ കേസെടുത്താണ് ഇയാളെ അറസ്റ്റ് ചെയ്തത്. കുമ്പളയില്‍ സ്‌കൂള്‍ വിട്ടു പോവുകയായിരുന്ന 16കാരനെ പീഡിപ്പിച്ചുവെന്നതിനാണ് പോക്സോ കേസെടുത്തത്. പ്രതിയെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു.
സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് നടന്നു പോവുകയായിരുന്ന കുട്ടിയെ ബൈക്കില്‍ കയറ്റിക്കൊണ്ടു പോയി പീഡിപ്പിച്ചുവെന്നാണ് കേസ്. ബൈക്കോടിച്ചുകൊണ്ടിരിക്കെയായിരുന്നു പീഡനം.
