കാസര്‍കോട്: അക്രമ കേസില്‍ ജയില്‍ മോചിതരായ പ്രതികളെ സ്വീകരിച്ചുകൊണ്ട് നടത്തിയ പ്രകടനത്തില്‍ കൊലവിളി മുദ്രാവാക്യം മുഴക്കിയ നൂറു പേര്‍ക്കെതിരെ ചന്തേര പൊലീസ് കേസെടുത്തു. പടന്ന തെക്കേക്കാട് മുത്തപ്പന്‍ ക്ഷേത്രവുമായി ബന്ധപ്പെട്ട തര്‍ക്കവുമായി ബന്ധപ്പെട്ട് വീട് അക്രമിച്ചു എന്ന കേസില്‍ ജയിലില്‍ കഴിഞ്ഞ പ്രതികള്‍ക്ക് കഴിഞ്ഞദിവസം ജാമ്യം ലഭിച്ചിരുന്നു. തുടര്‍ന്ന് തെക്കേക്കാട്ട് നല്‍കിയ സ്വീകരണ പരിപാടിയിലാണ് പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയത്. സംഭവത്തില്‍ റെജി, രമണന്‍, പവിത്രന്‍, രവി, സുമേഷ് തുടങ്ങി കണ്ടാലറിയാവുന്ന മറ്റ് 95 പേര്‍ക്കുമെതിരെയാണ് ചന്തേര പൊലീസ് കേസെടുത്തത് കഴിഞ്ഞമാസം ഏഴിനാണ് തെക്കേക്കാട്ടെ വീട് ആക്രമിച്ച സംഭവം ഉണ്ടായത്.
