കാസര്‍കോട്: ജോലി വാഗ്ദാനം ചെയ്ത് കാസര്‍കോട്ട് താമസക്കാരനായ തമിഴ്നാട് സ്വദേശിയുടെ 2.23 കോടി രൂപ തട്ടിയെടുത്തു. തമിഴ്നാട്, വെല്ലൂര്‍ സ്വദേശിയും കാസര്‍കോട്, ബീരന്ത് വയലില്‍ താമസക്കാരനുമായ എസ്. സുരേഷ് ബാബു(41)വിന്റെ പരാതിയില്‍ ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വീടു കേന്ദ്രീകരിച്ച് പാര്‍ട്ട്ടൈം ജോലി വാഗ്ദാനം ചെയ്ത് ടെലഗ്രാം വഴി ചാറ്റ് ചെയ്തും ഫോണ്‍ ചെയ്തുമാണ് പണം തട്ടിയതെന്നു പരാതിയില്‍ പറയുന്നു.
മെയ് 17 മുതല്‍ ജൂണ്‍ നാലു വരെയുള്ള ദിവസങ്ങളിലാണ് സംഘം പണം കൈക്കലാക്കിയത്. ഈ ദിവസങ്ങളിലായി 2,23,94,993 രൂപയാണ് കൈപ്പറ്റിയതെന്നും ഇതില്‍ നിന്നു 87,125 രൂപ തിരികെ നല്‍കിയതായും പരാതിയില്‍ പറയുന്നു.
സോഷ്യല്‍ മീഡിയകള്‍ വഴി തട്ടിപ്പ് നടത്തുന്നവരായിരിക്കും സുരേഷ് ബാബുവിന്റെ രണ്ടേകാല്‍ കോടി രൂപ തട്ടിയതെന്നാണ് സംശയം.
