ന്യൂഡല്‍ഹി: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഉണ്ടായ കേരളത്തിലെ സ്ഥിതി അതീവഗുരുതരമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തിന്റെ വിലയിരുത്തല്‍. കേരളത്തിലെ പരാജയത്തെക്കുറിച്ച് പഠിക്കേണ്ടതുണ്ടെന്നു യോഗത്തില്‍ സംസാരിച്ച നേതാക്കള്‍ ആവശ്യപ്പെട്ടു. പാര്‍ട്ടി ഗ്രാമങ്ങളിലടക്കം ബിജെപി വളര്‍ന്നുകൊണ്ടിരിക്കുകയാണ്. സിപിഎമ്മിന് മുന്‍തൂക്കമുള്ള പല ബൂത്തുകളിലും ബിജെപിയുടെ വോട്ടുവിഹിതം ഉയര്‍ന്നു. കേരളത്തില്‍ ബിജെപി ക്കുണ്ടായ വളര്‍ച്ച പാര്‍ട്ടിക്ക് എന്തുകൊണ്ടാണ് തിരിച്ചറിയാന്‍ കഴിയാതെ പോയതെന്നു പിബി ചോദിച്ചു. കേരളത്തില്‍ പാര്‍ട്ടിക്കെതിരായ ഒരു പൊതുവികാരം കേരളത്തില്‍ നിലനിന്നിരുന്നു. ഇക്കാര്യം താഴെ തട്ടില്‍ മനസ്സിലാക്കാത്തത് എന്തു കൊണ്ടാണെന്നു പഠിക്കും.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ തുടര്‍ച്ചയായി രണ്ടാം തവണയാണ് തിരിച്ചടി ഉണ്ടാകുന്നതെന്നും പിബി യോഗം വിലയിരുത്തി.
