കാറഡുക്ക സഹകരണ തട്ടിപ്പ്: പ്രതികളില്‍ ഒരാള്‍ക്ക് പാക്കിസ്ഥാനുമായി ബന്ധം; അന്വേഷണത്തിന് എന്‍ഐഎ എത്താനുള്ള സാധ്യതയേറി

കാസര്‍കോട്: കാറഡുക്ക അഗ്രിക്കള്‍ച്ചറിസ്റ്റ് വെല്‍ഫയര്‍ സൊസൈറ്റിയിലെ 4.76 കോടി രൂപയുടെ തട്ടിപ്പ് കേസിലെ പ്രതിക്ക് പാക്കിസ്ഥാനുമായി ബന്ധം. ഇതു സംബന്ധിച്ച തെളിവു ലഭിച്ചതോടെ കേസന്വേഷണം അന്തര്‍ ദേശീയ തലത്തിലേക്ക് കൂടി വ്യാപിപ്പിക്കേണ്ടി വരുമെന്ന വിലയിരുത്തലിലാണ് പൊലീസ്. അറസ്റ്റിലായ പ്രതികളെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് പാക് ബന്ധം സംബന്ധിച്ച സൂചന അന്വേഷണ സംഘത്തിന് ലഭിച്ചത്. പ്രതികളില്‍ ഒരാള്‍ക്ക് പാക്കിസ്ഥാനില്‍ നിന്ന് ഇ-മെയില്‍ സന്ദേശം എത്തിയിട്ടുണ്ടെന്നാണ് പൊലീസിന് വിവരം ലഭിച്ചത്. പാക്കിസ്ഥാനില്‍ നിന്നും അയച്ച ഈമെയില്‍ സന്ദേശത്തില്‍ അയച്ച ആളുടെ പേരില്ല. പകരം മേല്‍ വിലാസത്തിന്റെ സ്ഥാനത്ത് ഏതാനും അക്കങ്ങള്‍ മാത്രമാണെന്നാണ് സൂചന. ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തേണ്ടതുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. അതേ സമയം കാറഡുക്കയില്‍ നിന്നടക്കം ജില്ലയില്‍ നിന്ന് കൈക്കലാക്കിയ കോടിക്കണക്കിന് രൂപ പോയത് കണ്ണൂര്‍ സ്വദേശിയായ ഒരാളുടെ അക്കൗണ്ടിലേക്കാണെന്നും സൂചനയുണ്ട്. ഇയാള്‍ ഇപ്പോള്‍ മലേഷ്യയിലെ കോലാലംപൂരിലാണെന്ന വിവരമാണ് അന്വേഷണ സംഘത്തിന് ലഭിച്ചിട്ടുള്ളത്.
ഇതോടെ ജില്ലാ ക്രൈം ബ്രാഞ്ചിന്റെ കൈയിലുള്ള കേസ് എന്‍.ഐ.എയ്ക്കു കൈമാറിയാലേ കൃത്യമായ വിവരങ്ങള്‍ പുറത്ത് വരികയുള്ളുവെന്നാണ് ഉദ്യോഗസ്ഥതലത്തിലുള്ള നിരീക്ഷണം

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page