കാസര്‍കോട്: ജനാധിപത്യത്തിനും മതേതരത്വത്തിനുമുള്ള മഹത്തായ അംഗീകാരമാണ് കാസര്‍കോട് മണ്ഡലത്തില്‍ രാജ്മോഹന്‍ ഉണ്ണിത്താന്റെ വിജയമെന്ന് ഡിസിസി പ്രസിഡണ്ട് പി കെ ഫൈസല്‍ പ്രസ്താവിച്ചു. അഞ്ചു വര്‍ഷക്കാലം എം പി എന്ന നിലയില്‍ മാതൃകാപരമായ പ്രവര്‍ത്തനം നടത്താന്‍ രാജ്മോഹന്‍ ഉണ്ണിത്താന് സാധിച്ചു. ബി ജെ പി സര്‍ക്കാരില്‍ ശക്തമായ ഇടപെടലിലൂടെ വന്‍ വികസന പദ്ധതികള്‍ കാസര്‍കോട് പാര്‍ലമെന്റ് മണ്ഡലത്തില്‍ കൊണ്ടുവരാന്‍ രാജ്മോഹന്‍ ഉണ്ണിത്താന് സാധിച്ചു. നിസ്വാര്‍ത്ഥ സേവനത്തിനുള്ള അംഗീകാരമായിട്ടാണ് ജനങ്ങള്‍ അദ്ദേഹത്തെ രണ്ടാമതും മികച്ച ഭൂരിപക്ഷത്തില്‍ ജയിപ്പിച്ചതെന്നു അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
