കാസർകോട് : ലോക്‌സഭാ മണ്ഡലത്തിൽ യു.ഡി.എഫ്. സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ വിജയിച്ചത്100649 വോട്ടിന്റെ ഭൂരിപക്ഷത്തിൽ. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 40, 438 വോട്ടായിരുന്നു ഭൂരിപക്ഷം. രാജ് മോഹൻ ഉണ്ണിത്താനു 3022 തപാൽ വോട്ടടക്കം 490659 വോട്ട് ലഭിച്ചു. എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി. ബാലകൃഷ്ണനു 4041 തപാൽ വോട്ടടക്കം 390010 വോട്ടാണു ലഭിച്ചത്. ബി. ജെ. പി. സ്ഥാനാർത്ഥി എം.എൽ അശ്വിനിക്കു 1569 തപാൽ വോട്ട് ഉൾപ്പെടെ 219558 വോട്ട് ലഭിച്ചു. ആറുകക്ഷി രഹിത സ്ഥാനാർത്ഥികളിൽ കൂടുതൽ വോട്ട് 1612 ആണ്. അതേ സമയം നോട്ടയ്ക്ക് 75 തപാൽ വോട്ടടക്കം 7112 വോട്ട് കിട്ടി. ലോക്‌സഭാ മണ്ഡലത്തിലെ ഏഴു നിയമസഭാ മണ്ഡലങ്ങളിൽ അഞ്ചിലും എൽ.ഡി.എഫ് ജനപ്രതിനിധികളാണുഉള്ളത്. എന്നാൽ ലോക്‌സഭാ രഞ്ഞെടുപ്പിൽ കണ്ണൂർ ജില്ലയിൽപ്പെട്ട പയ്യന്നുർ, കല്യാശ്ശേരി നിയമസഭാ മണ്ഡലങ്ങളിൽ നിന്ന് മാത്രമേ എൽ.ഡി.എഫ് സ്ഥാനാർത്ഥിക്കു മുന്നിലെത്താനായുള്ളൂ. കാസർകോട്, മഞ്ചേശ്വരം നിയമസഭാ മണ്ഡലങ്ങളിൽ ബി.ജെ.പി. യ്ക്കാണു രണ്ടാം സ്ഥാനം.
മറ്റു സ്ഥാനാർത്ഥികൾക്ക് ലഭിച്ച വോട്ടുകൾ
സുകുമാരി എം ബഹുജൻ സമാജ് പാർട്ടി- 1612
അനീഷ് പയ്യന്നൂർ സ്വതന്ത്രൻ – 759
രാജേശ്വരി – സ്വതന്ത്രൻ 897
മനോഹരൻ കെ സ്വതന്ത്രൻ – 804
ബാലകൃഷ്ണൻ എൻ – സ്വതന്ത്രൻ 628
എൻ കേശവനായിക് – സ്വതന്ത്രൻ 507
നോട്ട -7112
സ്ഥാനാർത്ഥികൾക്ക് നിയമസഭാ മണ്ഡലങ്ങളിൽ ലഭിച്ച വോട്ടുകൾ
മഞ്ചേശ്വരം
രാജ് മോഹൻ ഉണ്ണിത്താൻ – 73601
എം വി ബാലകൃഷ്ണൻ മാസ്റ്റർ – 29897
എം എൽ അശ്വിനി -56852
കാസർകോട്
രാജ് മോഹൻ ഉണ്ണിത്താൻ – 73407
എം വി ബാലകൃഷ്ണൻ മാസ്റ്റർ – 26162
എം എൽ അശ്വിനി – 47032
ഉദുമ
രാജ് മോഹൻ ഉണ്ണിത്താൻ – 72448
എം വി ബാലകൃഷ്ണൻ മാസ്റ്റർ -60489
എം എൽ അശ്വിനി – 31245
കാഞ്ഞങ്ങാട്
രാജ് മോഹൻ ഉണ്ണിത്താൻ – 69171
എം വി ബാലകൃഷ്ണൻ മാസ്റ്റർ – 67121
എം എൽ അശ്വിനി – 29301
തൃക്കരിപ്പൂർ
രാജ് മോഹൻ ഉണ്ണിത്താൻ – 75643
എം വി ബാലകൃഷ്ണൻ മാസ്റ്റർ – 65195
എം എൽ അശ്വിനി – 17085
പയ്യന്നൂർ
രാജ് മോഹൻ ഉണ്ണിത്താൻ – 58184
എം വി ബാലകൃഷ്ണൻ മാസ്റ്റർ – 71441
എം എൽ അശ്വിനി – 18466
കല്യാശേരി
രാജ് മോഹൻ ഉണ്ണിത്താൻ – 64347
എം വി ബാലകൃഷ്ണൻ മാസ്റ്റർ – 65405
എം എൽ അശ്വിനി – 17688
