കാസര്‍കോട്: ആലംപാടി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഫ്രീ പ്രൈമറി ക്ലാസിലെയും ഒന്നാം ക്ലാസിലെയും വിദ്യാര്‍ത്ഥികള്‍ക്ക് സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റി സ്‌കൂള്‍ ബാഗ് വിതരണം ചെയ്തു. ആലംപാടി ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പ്രവേശനോത്സവത്തോടനുബന്ധിച്ച് നടന്ന പരിപാടിയില്‍ സൗദി അലംപാടി ജമാഅത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ട് എസ് അബ്ദുള്ള, പിടിഎ പ്രസിഡണ്ട് അബ്ദുറഹ്‌മാന്‍ ഖാസി, ഹെഡ്മാസ്റ്റര്‍ സിജി മാത്യുവിന് ബാഗുകള്‍ കൈമാറി. പരിപാടിയില്‍ വാര്‍ഡ് മെമ്പര്‍ ഫരീദ അബൂബക്കര്‍, ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ സക്കീന അബ്ദുല്ല, സൗദി ആലംപാടി ജമാഅത്ത് കമ്മിറ്റി മെമ്പര്‍മാരായ അബ്ദുല്‍ ഖാദര്‍ മിഅ്റാജ്, മുഹമ്മദ് ടി എ, അബ്ദുള്‍ നാസര്‍ ആലംപാടി, മുഹമ്മദ് മിഅ്റാജ്, മുനീര്‍ മിഅ്റാജ്, പ്രിന്‍സിപ്പാള്‍ സന്തോഷ്, സിദ്ദിക് ചൂരി, മാഹിന്‍ ആലംപാടി, അഹ്‌മദ് മിഅ്റാജ് സംബന്ധിച്ചു.
