കാസര്‍കോട്: ഡങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര്‍ മരിച്ചു. മഞ്ചേശ്വരം, ഉദ്യാവരം, തൂമിനാട്ടെ ശരത് (42)ആണ് മരിച്ചത്. ഡങ്കിപ്പനിയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാവിലെ വീട്ടില്‍ വെച്ച് ശാരീരികാസ്വസ്ഥതകള്‍ പ്രകടിപ്പിച്ചതിനെത്തുടര്‍ന്ന് ദേര്‍ളക്കട്ടയിലെ ആശുപത്രിയിലെത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പരേതനായ സുകുമാരന്‍-രാധ ദമ്പതികളുടെ മകനാണ്. ഭാര്യ: മമത. മക്കള്‍: ധന്യശ്രീ, യതിന്‍. സഹോദരങ്ങള്‍: സുജിന്‍, ശൈലേഷ്, സുമന്ത്. തൂമിനാട് ഓട്ടോസ്റ്റാന്റിലെ ഡ്രൈവറായിരുന്നു ശരത്.