ന്യൂഡൽഹി: 7 ഘട്ടമായി നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അവസാനഘട്ട വോട്ടെടുപ്പിൽ ഇന്ന് പശ്ചിമബംഗാളിൽ സംഘർഷം ഉടലെടുത്തു. പശ്ചിമബംഗാളിലെ കുൽത്തലിയിൽ ഇ വി എം -വി വി പാറ്റ് യന്ത്രങ്ങൾ കുളത്തിലെറിഞ്ഞെന്നു അവിടെനിന്നുള്ള റിപ്പോർട്ടുകളിൽ പറയുന്നു.
ബംഗാളിലെ ജയ് നഗർ ലോക്സഭാ മണ്ഡലത്തിലാണ് ഈ പ്രദേശം. മണ്ഡലത്തിൽ ഒരു വിഭാഗം വ്യാപകമായി സംഘർഷം ഉണ്ടാക്കാനും വോട്ട് ചെയ്യുന്നത് തടയാനും ശ്രമിക്കുകയാണെന്ന് ബിജെപി കേന്ദ്രങ്ങൾ ആരോപിച്ചു ബിജെപി പ്രവർത്തകരാണ് വോട്ടിംഗ് യന്ത്രം കുളത്തിലെറിഞ്ഞതെന്നു തൃണമൂൽ കോൺഗ്രസ് ആരോപിച്ചു. അതേസമയം തൃണമൂൽ കോൺഗ്രസുകാരാണ് വോട്ട് ചെയ്യാൻ എത്തുന്ന വരെ തടസ്സപ്പെടുത്തുകയും സംഘർഷം ഉണ്ടാക്കുകയും ചെയ്യുന്നതെന്ന് ബിജെപിയും കുറ്റപ്പെടുത്തി
