വയോധിക ആള്‍മറയില്ലാത്ത കിണറ്റില്‍ മരിച്ച നിലയില്‍

കാസര്‍കോട്: ആള്‍മറയില്ലാത്ത കിണറ്റില്‍ വീണ് വയോധിക മരിച്ചു. കാഞ്ഞങ്ങാട് അരയി അങ്കണവാടിക്ക് സമീപം താമസിക്കുന്ന മണക്കാട്ട് നാരായണി (85) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ 10.30 മണിയോടെയാണ് പറമ്പിലെ കൃഷി ആവശ്യത്തിന് ഉപയോഗിക്കുന്ന ആള്‍മറയില്ലാത്ത കിണറില്‍ അബദ്ധത്തില്‍ വീണത്. രാവിലെ പറമ്പിലേക്ക് പോയി ഏറെ സമയമായിട്ടും നാരായണിയെ കാണാതായതിനെ തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് കിണറില്‍ വീണ നിലയില്‍ കണ്ടത്. സംഭവമറിഞ്ഞ് ഫയര്‍ഫോഴ്സ് എത്തുമ്പോഴേക്കും നാട്ടുകാര്‍ കരക്കെത്തിച്ച് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍.
ഭര്‍ത്താവ്: പരേതനായ മണക്കാട്ട് പൊക്കന്‍. മക്കള്‍: സൗമിനി (അധ്യാപിക), ഗിരിജ, ലീന, പുരുഷോത്തമന്‍, അനിത, ഉഷ, ഷിജ. മരുമക്കള്‍: കെ വി രാമകൃഷ്ണന്‍, കൃഷ്ണന്‍ അരയി, ബാലകൃഷ്ണന്‍ മണ്ണട്ട, ചിത്രന്‍ (അരയി), രാജീവന്‍ (നീലേശ്വരം), സുശീല, പരേതനായ നാരായണന്‍.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS
അമ്പലത്തറയിൽ കോടികളുടെ 2000 രൂപ നിരോധിത നോട്ട് പിടികൂടിയ കേസിലെ പ്രതി സ്പോൺസർ ചെയ്ത ഫർണ്ണിച്ചറുകൾ ഏറ്റുവാങ്ങിയ ബേക്കൽ പൊലീസ് പൊല്ലാപ്പിലായി; ജില്ലാ പൊലീസ് മേധാവിയുടെ നിർദേശപ്രകാരം ഫർണിച്ചറുകൾ തിരിച്ചു കൊടുത്തു

You cannot copy content of this page