കോഴിക്കോട്: വടകര ലോക്സഭാ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് കാലത്ത് കോളിളക്കം ഉണ്ടാക്കിയ ‘കാഫിര്‍’ പ്രയോഗം സംബന്ധിച്ച് ഹൈക്കോടതി പൊലീസിന് നോട്ടീസ് അയച്ചു. ‘കാഫിര്‍’ സ്‌ക്രീന്‍ഷോട്ടുമായി ബന്ധപ്പെട്ട കേസില്‍ പൊലീസ് സ്വീകരിച്ച നടപടികള്‍ എന്തൊക്കെയാണെന്നു വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് കോടതി നോട്ടീസ് അയച്ചത്. വടകരയിലെ ‘കാഫിര്‍’ പ്രയോഗത്തില്‍ പൊലീസ് അന്വേഷണം ശരിയായ രീതിയിലല്ല നടക്കുന്നതെന്ന് കാണിച്ച് യൂത്ത് ലീഗ് നേതാവ് പി.കെ കാസിം ആണ് ഹൈക്കോടതിയെ സമീപിച്ചത്. ‘കാഫിര്‍’ പരാമര്‍ശം അടങ്ങിയ സ്‌ക്രീന്‍ ഷോട്ട് പ്രചരിക്കുന്ന കാര്യം ആദ്യം പൊലീസിനെ അറിയിച്ചത് താനാണെന്നും എന്നാല്‍ തന്നെ പ്രതിയാക്കിക്കൊണ്ടാണ് പൊലീസ് കേസെടുത്തതെന്നും കാസിം ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് സംബന്ധിച്ച കേസില്‍ പൊലീസ് അന്വേഷണം ശരിയായ ദിശയിലല്ല നടക്കുന്നതെന്നും ഹര്‍ജിയില്‍ ആരോപിച്ചിരുന്നു.
വടകര മണ്ഡലത്തിലെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി കെ.കെ ശൈലജയെ ‘കാഫിര്‍’ എന്ന് വിളിക്കുന്ന പരാമര്‍ശമാണ് കാസിമിന്റെ വാട്സ്ആപ്പ് സന്ദേശമെന്ന പേരില്‍ പ്രചരിച്ചിരുന്നത്. എന്നാല്‍ തന്റെ പേരില്‍ ആരോ വ്യാജ ഐഡി സൃഷ്ടിച്ചു പ്രചരിപ്പിച്ചുവെന്ന് ആരോപിച്ച് കാസിം പൊലീസിലും പരാതി നല്‍കിയിരുന്നു.
