വിശാഖപട്ടണം: എന്‍.എസ്.യു ദേശീയ സെക്രട്ടറി രാജ് സമ്പത്ത് കുമാര്‍ കൊല്ലപ്പെട്ട നിലയില്‍. ആന്ധ്രാപ്രദേശിലെ ധര്‍മ്മാവരത്ത് ഒരു തടാകത്തിന്റെ കരയിലാണ് മൃതദേഹം കാണപ്പെട്ടത്. ദേഹമാസകലം മുറിവുകളുണ്ട്. ഭൂമിയിടപാടും വ്യക്തിവൈരാഗ്യവുമാണ് കൊലപാതകത്തിന് കാരണമെന്ന് സംശയിക്കുന്നു. ഭൂമി സംബന്ധമായ കാര്യങ്ങള്‍ അടുത്ത സുഹൃത്തുക്കളുമായി ചര്‍ച്ച ചെയ്തിരുന്നുവെന്നു നേതാക്കള്‍ വ്യക്തമാക്കി.
തടാകക്കരയില്‍ ആടുകളെ മേയ്ക്കാന്‍ എത്തിയവരാണ് നഗ്‌നമാക്കിയ നിലയില്‍ മൃതദേഹം കണ്ടത്. ഉടന്‍ തന്നെ പൊലീസില്‍ അറിയിച്ചു. പൊലീസെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി മോര്‍ച്ചറിയിലേക്ക് മാറ്റി. കൊലപാതകത്തെക്കുറിച്ച് ഉന്നതതല അന്വേഷണം വേണമെന്ന് എന്‍.എസ്.യു നേതാക്കള്‍ ആവശ്യപ്പെട്ടു. കേരളത്തിലെ കെ.എസ്.യു വിന്റെ ചുമതലയുള്ള ദേശീയ സെക്രട്ടറിയാണ് സമ്പത്ത് കുമാര്‍.
