കാസര്‍കോട്: വീഴ്ചയെ തുടര്‍ന്ന് പരിക്കേറ്റ് ചികില്‍സയിലായിരുന്ന പനത്തടിയിലെ വ്യാപാരി മരിച്ചു. പനത്തടി മാച്ചിപ്പള്ളിയില്‍ താമസിക്കുന്ന മണീച്ച എന്ന മൊയ്ദീന്‍ കുട്ടി (60) ആണ് മരിച്ചത്. വീട്ടില്‍ നിന്ന് കാല്‍തെന്നി വീണതിനെ തുടര്‍ന്ന് ഒരാഴ്ചയായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. പനത്തടി ടൗണില്‍ വ്യാപാരം നടത്തി വരികയായിരുന്നു. ചൊവ്വാഴ്ച വൈകീട്ട് ബളാന്തോട് ജമുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ മറവുചെയ്യും. ഭാര്യ: ഫാത്തിമ. മക്കള്‍: സലീന, സക്കീന, ഷംല, ഹസീന.
