കര്‍ണാടകയിലെ ഹാസനില്‍ കാറും ലോറിയും കൂട്ടിയിടിച്ച് 6 മരണം. ഞായറാഴ്ച രാവിലെ ഏഴുമണിയോടെ ഹാസനിലെ ഇച്ചനഹള്ളിയിലാണ് അപകടമുണ്ടായത്. ഒരു കുഞ്ഞും മൂന്ന് സ്ത്രീകളുമടക്കം 6 പേരും ഒരു കുടുംബത്തിലെ അംഗങ്ങളാണ്. ചിക്ബല്ലാപുര സ്വദേശികളായ നാരായണപ്പ, ഭാര്യ സുനന്ദ, മകന്‍ രവികുമാര്‍, അദ്ദേഹത്തിന്റെ ഭാര്യ നേത്ര, ഇവരുടെ മകന്‍ ചേതന്‍ എന്നിവരാണ് മരിച്ചത്. മംഗളൂരുവില്‍ ചികിത്സയില്‍ കഴിയുന്ന ബന്ധുവിനെ സന്ദര്‍ശിച്ചു മടങ്ങുകയായിരുന്നു സംഘം. കാര്‍വെട്ടിപ്പൊളിച്ചാണ് അകത്ത് കുടുങ്ങിയവരെ പുറത്തെടുത്ത്. രണ്ട് വാഹനങ്ങളും അമിത വേഗത്തിലായിരുന്നുവെന്നാണ് ദൃസാക്ഷികള്‍ പറയുന്നത്. കൂട്ടിയിടിയില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ഇടിയുടെ ആഘാതത്തില്‍ കാറിനുള്ളില്‍ കുടുങ്ങി. ചിന്നിചിതറിയ നിലയിലായിരുന്നു മൃതദേഹങ്ങള്‍. വിവരത്തെ തുടര്‍ന്ന്
എസ്പി മുഹമ്മദ് സുജീത സ്ഥലത്തെത്തി. ഹാസന്‍ ട്രാഫിക് പൊലീസ് എത്തി റോഡിലെ ഗതാഗതം പുനസ്ഥാപിച്ചു.
