ഗുജറാത്തിലെ രാജ്കോട്ട് ടി. ആർ.ഡി.ഗെയിം സോണിൽ ശനിയാഴ്ച ഉണ്ടായ വൻപിടുത്തത്തിൽ മരിച്ചവരുടെ എണ്ണം 28 ആയി. മരിച്ചവരിൽ 9 കുട്ടികൾ. മൃതദേഹങ്ങൾ പൂർണമായി കത്തി നശിച്ചതായി പൊലീസ് അറിയിച്ചു. ഇതുമൂലം മരിച്ചവരെ തിരിച്ചറിയാൻ പ്രയാസമായി. സംഭവത്തിൽ ഗെയിം സോൺ ഉടമ ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. മരിച്ചവരുടെ ആശ്രിതർക്ക് സംസ്ഥാന സർക്കാർ നാലുലക്ഷം രൂപ വീതം അനുവദിച്ചു. പരിക്കേറ്റവർക്ക് ചികിത്സാ സഹായമായി 50000 രൂപ വീതം നൽകുമെന്ന് ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ പറഞ്ഞു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. അപകടത്തിൽ രാഷ്ട്രപതിയും പ്രധാനമന്ത്രിയും അതീവ ദുഃഖം പ്രകടിപ്പിച്ചു.
