ന്യൂഡെല്‍ഹി: രാത്രിയില്‍ ഭക്ഷണം വിളമ്പി നല്‍കിയില്ലെന്ന് പറഞ്ഞ് അമ്മയെ കൊലപ്പെടുത്തി മൃതദേഹം മരത്തില്‍ കെട്ടിത്തൂക്കി. മധ്യപ്രദേശിലെ രത്നം ജില്ലയിലെ ശരവന്‍ ഗ്രാമത്തിലാണ് ദാരുണമായ സംഭവം.
അമ്മ ജീവാഭായി(65)യെ ആണ് മകന്‍ ആശാറാം കൊലപ്പെടുത്തിയത്. അത്താഴം വിളമ്പുന്നതിനെച്ചൊല്ലി മകന്‍ അമ്മയുമായി വഴക്കിടുകയും തുടര്‍ന്ന് ആശാറാം വീട്ടില്‍ നിന്നിറങ്ങി പോവുകയും ചെയ്തു. പിന്നീട് തിരിച്ചെത്തിയ ശേഷം ഉറങ്ങിക്കിടക്കുകയായിരുന്ന ജീവാഭായിയെ ആശാറാം വടി കൊണ്ട് അടിക്കുകയും ഇഷ്ടികകള്‍ കൊണ്ട് ഇടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. മരണം സംഭവിച്ചുവെന്ന് ബോധ്യപ്പെട്ടതോടെ ആത്മഹത്യയാണെന്ന് വരുത്തിത്തീര്‍ക്കാന്‍ മൃതദേഹം വീട്ടുമുറ്റത്തെ മരത്തില്‍ കെട്ടിത്തൂക്കുകയും ചെയ്തു. പിന്നീട് ആശാറാം സ്ഥലത്ത് നിന്ന് മുങ്ങി. ജീവാഭായിയുടെ ഭര്‍ത്താവ് മലിയബീന്‍ പൊലീസ് സ്റ്റേഷനിലെത്തി വിവരം അറിയിക്കുകയായിരുന്നു. മൃതദേഹം മോര്‍ച്ചറിയിലേക്ക് മാറ്റി. പ്രതിക്കായി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി.
