ഗൂഗിള്‍മാപ്പ് പണികൊടുത്തു; വിനോദയാത്രാ സംഘം സഞ്ചരിച്ച കാര്‍ തോട്ടില്‍ വീണു; വാഹനം മുങ്ങി; യാത്രക്കാരെ നാട്ടുകാര്‍ അല്‍ഭുതകരമായി രക്ഷപ്പെടുത്തി

കോട്ടയം: ഗൂഗിള്‍ മാപ്പ് നോക്കി യാത്ര ചെയ്ത സംഘം സഞ്ചരിച്ച കാര്‍ തോട്ടില്‍ വീണു. സ്ത്രീയടക്കമുള്ള നാലു പേരെയും പൊലീസും നാട്ടുകാരും ചേര്‍ന്ന് അല്‍ഭുതകരമായി രക്ഷപ്പെടുത്തി. തോട്ടില്‍ മുങ്ങിയ കാര്‍ വീണ്ടെടുക്കാനുള്ള ശ്രമം തുടരുന്നു. ശനിയാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെ കുറുപ്പുന്തറ, കടവുപാലത്തിന് സമീപത്താണ് അപകടം ഉണ്ടായത്. ഹൈദരാബാദ് സ്വദേശികളായ ഒരു സ്ത്രീയും മൂന്നു പുരുഷന്മാരുമാണ് കാറില്‍ ഉണ്ടായിരുന്നത്. ഇവര്‍ മൂന്നാറില്‍ നിന്നു ആലപ്പുഴയിലേക്ക് പോകുന്നതിനിടയിലാണ് അപകടത്തില്‍പെട്ടത്. ബഹളം കേട്ട് പരിസരവാസികളാണ് ആദ്യം രക്ഷാപ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് പട്രോളിംഗ് നടത്തുകയായിരുന്ന പൊലീസ് സംഘവും രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കെടുത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
RELATED NEWS
കുണ്ടംകുഴിയിലെ ജി.ബി.ജി തട്ടിപ്പ് : നേരറിയാന്‍ സി ബി ഐ വരുന്നു; ആഭ്യന്തര മന്ത്രിയെ കണ്ട് യൂത്ത് കോണ്‍ഗ്രസ് നേതാക്കൾ, തട്ടിപ്പ് വഴി കൈക്കലാക്കിയത് 500 കോടിയിലധികം രൂപ, കേസ് സിബിഐ അന്വേഷിക്കണമെന്ന് മൂന്നു വർഷം മുമ്പ് പൊലീസ് റിപ്പോർട്ട് നൽകിയിട്ടും നടപടി ഉണ്ടായില്ല
Scroll to top

You cannot copy content of this page