ബിരിക്കുളം-കാളിയാനം റോഡ് പൊട്ടിപ്പൊളിഞ്ഞ് കുളമായി; കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാഴ നട്ട് പ്രതിഷേധിച്ചു

കാസര്‍കോട്: ബിരിക്കുളം-കാളിയാനം റോഡ് പൊട്ടിപ്പൊളിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും നന്നാക്കാതെ ദുരിതക്കയത്തിലായി നാട്ടുകാര്‍. പത്തോളം സ്‌കൂള്‍ ബസുകളും ദിവസേന 100 കണക്കിന് മറ്റു വാഹനങ്ങളും കടന്നുപോകുന്ന ബിരിക്കുളം-കാളിയാളം റോഡ് പൊട്ടിപ്പൊളിഞ്ഞ് താറുമാറായി നടക്കാന്‍ പോലും പറ്റാത്ത സാഹചര്യത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് കാളിയാനം യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വാഴ നട്ട് പ്രതിഷേധിച്ചു. പൊട്ടിപ്പൊളിഞ്ഞ റോഡില്‍ ദിവസേന നിരവധി ഇരുചക്ര വാഹനങ്ങളാണ് അപകടത്തില്‍ പെടുന്നത്. ഇതിന് തല്‍കാലിക പരിഹാരമായ് റോഡില്‍ മണ്ണിട്ടിരുന്നു. ജലജീവന്‍ പദ്ധതിയുടെ ഭാഗമായി റോഡിന്റെ വശങ്ങളില്‍ ജെ സി ബി ഉപയോഗിച്ച് മണ്ണിളക്കി പൈപ്പ് ഇട്ടതിനാല്‍ ഈ മണ്ണ് കൂടി റോഡിലേക്ക് വരികയും മണ്ണുകള്‍ മഴവെള്ളത്തില്‍ ഒലിച്ച് പോയി ചെളികുളമായി മാറി നടന്ന് പോകാന്‍ പോലും പറ്റാത്ത ദയനീയസ്ഥിതിയിലാണ്. വരും ദിവസങ്ങളില്‍ അധികൃതരുടെ ഭാഗത്ത് നിന്ന് അനുകൂല നിലപാട് ഉണ്ടായില്ലെങ്കില്‍ പഞ്ചായത്തിന്റെ മുന്നിലേക്ക് സമരം വ്യാപിപ്പിക്കുമെന്ന് നേതാക്കള്‍ മുന്നറിയിപ്പ് നല്‍കി. സമരം ഐഎന്‍ടിയുസി സംസ്ഥാന കമ്മറ്റിയംഗം സിഒ സജി ഉദ്ഘാടനം ചെയ്തു. നൗഷാദ് കാളിയാനം ആധ്യക്ഷം വഹിച്ചു. ബാലഗോപാലന്‍ കാളിയാനം സ്വാഗതം പറഞ്ഞു. റെജി തോമസ്, രാജീവന്‍ കാളിയാനം ശ്രീനാഥ് കാളിയാനം, രാഘവന്‍ കാര്യ, പി നാരായണന്‍ കോളിയന്തടം, സുരേഷ് വടക്കേക്കര, പി രാജന്‍ പൊള്ളക്കട, സ്റ്റാലിന്‍ ജോസ്, അനു ഇടക്കര നേതൃത്വം നല്‍കി.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page