തൃശൂര്‍: സ്‌കൂളുകളും കോളേജുകളും തുറക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കിയിരിക്കെ തൃശൂരില്‍ വന്‍ ലഹരി വേട്ട. 330 ഗ്രാം എം.ഡി.എം.എ.യുമായി കാസര്‍കോട് കളനാട്, കീഴൂര്‍ പടിഞ്ഞാര്‍ സ്വദേശി നജീബ് ഉള്‍പ്പെടെ രണ്ട് പേര്‍ അറസ്റ്റില്‍. കാസര്‍കോട്ടെ നജീബ്, ഗുരുവായൂരിലെ ജിനീഷ് എന്നിവരെയാണ് ലഹരി വിരുദ്ധ സ്‌ക്വാഡിന്റെ സഹായത്തോടെ പൊലീസ് അറസ്റ്റ് ചെയ്തത്.
തൃശൂരിലേക്ക് വന്‍തോതില്‍ ലഹരി മരുന്നു കടത്തുന്നുണ്ടെന്ന രഹസ്യവിവരത്തെത്തുടര്‍ന്ന് പുഴക്കല എന്ന സ്ഥലത്ത് പൊലീസ് നടത്തിയ വാഹന പരിശോധനയ്ക്കിടയിലാണ് മയക്കുമരുന്ന് പിടികൂടിയത്. നജീബും കൂട്ടാളിയും കാറിലാണ് സഞ്ചരിച്ചിരുന്നത്. സംശയം തോന്നി കാറിനകത്ത് നടത്തിയ പരിശോധനയിലാണ് മയക്കുമരുന്ന് കണ്ടെടുത്തത്. വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്ന ഏതെങ്കിലും മയക്കുമരുന്ന് റാക്കിറ്റിലെ കണ്ണികളാണോ ഇവരെന്നു പരിശോധിച്ചു വരുന്നതായി പൊലീസ് പറഞ്ഞു.
