വീടിന്റെ മുകളില്‍ നിന്ന് വലിയ ശബ്ദം; അകത്തുണ്ടായിരുന്ന മൂവരും പുറത്തേക്കോടി; കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്; ഏച്ചിക്കാനത്ത് ശക്തമായ മഴയില്‍ വീട് പൂര്‍ണമായും തകര്‍ന്നു

കാസര്‍കോട്: ശക്തമായ മഴയില്‍ ഏച്ചിക്കാനത്ത് താമസിക്കുന്ന പുഷ്പയുടെ വീട് തകര്‍ന്നു വീണു. തിങ്കളാഴ്ച വൈകിട്ട് മൂന്നര മണിയോടെയാണ് സംഭവം. ഈ സമയം പുഷ്പയും ഭര്‍ത്താവ് ദിനേശനും മകനും വീട്ടിലുണ്ടായിരുന്നു. ശബ്ദം കേട്ട് മൂവരും പുറത്തേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവമറിഞ്ഞ് മടിക്കൈ പഞ്ചായത്ത് പ്രസിഡണ്ട് പ്രീത, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ പി.രാജന്‍, ഒന്നാം വാര്‍ഡ് മെമ്പര്‍ എ.വേലായുധന്‍, അമ്പലത്തറ വില്ലേജ് ഓഫീസര്‍ എന്നിവര്‍ സ്ഥലത്തെത്തി. ദിനേശനെ കല്യാണത്തെ വൃദ്ധസദനത്തിലേക്കും പുഷ്പയേയും മകനെയും ബന്ധുവീട്ടിലേക്കും മാറ്റി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page