വൊര്‍ക്കാടി സ്വദേശി സ്വിമ്മിംഗ് പൂളില്‍ മുങ്ങി മരിച്ചു

മംഗ്ളൂരു: സഹോദരങ്ങള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം ഉല്ലാസത്തിന് ഹോംസ്റ്റേയില്‍ എത്തിയ വൊര്‍ക്കാടി സ്വദേശി സ്വിമ്മിംഗ് പൂളില്‍ മുങ്ങി മരിച്ചു. വൊര്‍ക്കാടി, ബേക്കറി ജംഗ്ഷനു സമീപത്തെ കൃഷ്ണമൂല്യ-ഗൗരി ദമ്പതികളുടെ മകന്‍ പുനിത് (29)ആണ് മരിച്ചത്. ഞായറാഴ്ച പുലര്‍ച്ചെ ഒന്നേകാല്‍ മണിയോടെയാണ് പുനിത് അപകടത്തില്‍പ്പെട്ടത്. പുനിതും സഹോദരങ്ങളായ സഞ്ജിത്ത്, അക്ഷിത് എന്നിവരും ബന്ധുക്കളായ ആറുപേരുമാണ് കര്‍ണ്ണാടക മൂടുബിദ്രിയിലെ ഹോംസ്റ്റേയില്‍ എത്തിയത്. പുനിത് സ്വിമ്മിംഗ്പൂളിലേക്ക് ഉയരത്തില്‍ നിന്ന് ചാടിയപ്പോഴാണ് അപകടത്തില്‍ പെട്ടത്. ഉടന്‍ തന്നെ പുറത്തെടുത്തു ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം നാട്ടിലെത്തിച്ച് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page