കാസര്‍കോട്: കുമ്പളയില്‍ ഓട്ടോ ഡ്രൈവര്‍ക്ക് നേരെ അക്രമം. സംഭവത്തില്‍ നേരത്തെ കൊലക്കേസില്‍ കോടതി വെറുതെ വിട്ടയാള്‍ക്കെതിരെ നരഹത്യാശ്രമത്തിന് പൊലീസ് കേസെടുത്തു. പ്രതിയായ ശാന്തിപ്പള്ളത്തെ ശിവരാമന്‍ എന്ന ശിവയെ (48)യാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഞായറാഴ്ച വൈകിട്ട് കുമ്പള ടൗണിലാണ് കേസിനാസ്പദമായ സംഭവം. കുമ്പള, ടൗണിലെ ഓട്ടോ ഡ്രൈവറും മുളിയടുക്കം സ്വദേശിയുമായ ഇബ്രാഹിം (42) ആണ് അക്രമത്തിന് ഇരയായത്.
