കാസര്‍കോട്: ഗുഡ്‌സ് ട്രയിന്‍ കാഞ്ഞങ്ങാട്ടെത്തിയപ്പോള്‍ ഡ്യൂട്ടി സമയം കഴിഞ്ഞ വിവരം ശ്രദ്ധയില്‍പ്പെട്ട ലോക്കോ പൈലറ്റ് തെറ്റായ ട്രാക്കില്‍ വണ്ടി നിറുത്തി സ്ഥലം വിട്ടു. തിരുവനന്തപുരം ഭാഗത്തേക്കു പോകുന്ന യാത്രാ ട്രെയിനുകള്‍ നിറുത്തുന്ന ഒന്നാം നമ്പര്‍ പ്ലാറ്റ് ഫോമിലാണ് ചരക്കു വണ്ടി നിറുത്തിയിട്ടത്. ഇതുമൂലം യാത്രാ ട്രെയിനുകള്‍ മൂന്നാം പ്ലാറ്റ് ഫോമിലാണ് നിറുത്തിയത്. ഇതു യാത്രക്കാരെ ഏറെ വിഷമിപ്പിച്ചു.
ഇന്നു എത്തിയ മറ്റൊരു ലോക്കോ പൈലറ്റ് ചരക്കുവണ്ടി മാറ്റിയിട്ടതോടെയാണ് യാത്രക്കാര്‍ക്കും റെയില്‍വെ അധികൃതര്‍ക്കും സമാധാനമായത്. അതേസമയം ഇന്നലെ സംഭവമുണ്ടായതു മുതല്‍ റയില്‍വെ സ്‌റ്റേഷനുമായി ബന്ധപ്പെടാന്‍ നിരവധി പേര്‍ ശ്രമിച്ചെങ്കിലും റയില്‍വേ സ്റ്റേഷന്‍ അധികൃതര്‍ ഒരു ഫോണ്‍പോലും അറ്റന്റ് ചെയ്തിട്ടില്ലെന്നും രൂക്ഷമായ ആക്ഷേപമുണ്ട്.
