കാസര്‍കോട്: കാസര്‍കോട്ട് കാലവര്‍ഷം ദുര്‍ബലമാണെങ്കിലും ഇടയ്ക്ക് അനുഭവപ്പെടുന്ന മഴ ദേശീയപാതകളില്‍ വെള്ളക്കെട്ടും ഗതാഗത തടസ്സവും ദുസഹമാക്കുന്നു. കുമ്പളയില്‍ സര്‍വ്വീസ് റോഡുകളില്‍ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുകയാണ്. ഇതുമൂലം മംഗളൂരുവിലേക്കുള്ള ആംബുലന്‍സുകളും യാത്രക്കാരും നാട്ടുകാരും വിഷമിക്കുകയാണെന്ന് പരാതിയുണ്ട്. കുമ്പള ടൗണിലെ സര്‍വ്വീസ് റോഡിലെ വെള്ളക്കെട്ട് കാല്‍നടയാത്രക്കാര്‍ക്കും ബുദ്ധിമുട്ടുണ്ടാക്കിയിട്ടുണ്ട്. റോഡില്‍ കെട്ടിനില്‍ക്കുന്ന വെള്ളം ഒഴുക്കിവിടാന്‍ അടിയന്തര നടപടിയെടുക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു. ദേശീയ പാത നിര്‍മ്മാണത്തിന് മുമ്പ് ഓവുചാലുകള്‍ ഉറപ്പാക്കേണ്ടിയിരുന്നതാണെങ്കിലും അതിനുള്ള നടപടികള്‍ കാര്യക്ഷമമാക്കിയിട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. കാലവര്‍ഷം രൂക്ഷമാകാനിരിക്കെ എത്രയുംവേഗം മഴവെള്ളം ഒഴുകിപോകുന്നതിന് സംവിധാനം ഏര്‍പ്പെടുത്തണമെന്ന് അധികൃതരോടും നിര്‍മ്മാണ കോണ്‍ട്രാക്ടര്‍മാരോടും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
