വാഷിങ്ടണ്‍: ഇന്‍ഡ്യയെക്കാള്‍ ശക്തവും സജീവവുമായ ജനാധിപത്യം ലോകത്ത് അധികമില്ലെന്ന് വൈറ്റ് ഹൗസ് പ്രകീര്‍ത്തിച്ചു. വോട്ടുചെയ്യാനുള്ള അവകാശം ഫലപ്രദമായി വിനിയോഗിക്കുന്ന ഇന്‍ഡ്യക്കാരെ അമേരിക്ക അനുമോദിച്ചു. തങ്ങളുടെ ഭാവി ഗവണ്‍മെന്റിനെ കുറിച്ച് അഭിപ്രായം പ്രകടിപ്പിക്കുന്ന ഇന്‍ഡ്യക്കാര്‍ ജനാധിപത്യത്തിന്റെ അഭിമാനമാണെന്ന് വൈറ്റ് ഹൗസ് സെക്യൂരിറ്റി കമ്മ്യൂണിക്കേഷന്‍ അഡൈ്വസര്‍ ജോണ്‍ കിര്‍ബി വാഷിങ്ടണില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 545 പാര്‍ലിമെന്റ് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിന് 969 ദശലക്ഷം ജനങ്ങള്‍ ആര്‍ജ്ജവത്തോടെ സമ്മതിദാന അവകാശം പ്രകടിപ്പിക്കുന്നു. ഇതിന് വേണ്ടി ഒരു ദശലക്ഷം പോളിങ് സ്‌റ്റേഷനുകള്‍ ഏര്‍പ്പെടുത്തയിരിക്കുന്നു. 2660 രജിസ്‌ട്രേഡ് രാഷ്ട്രീയ പാര്‍ട്ടികളിലെ ആയിരക്കണക്കിന് സ്ഥാനാര്‍ഥികളാണ് മല്‍സരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ നേതൃത്വത്തില്‍ ഇന്‍ഡ്യ- യുഎസ് ബന്ധം കൂടുതല്‍ സുദൃഢമായിട്ടുണ്ടെന്ന് മറ്റൊരു ചോദ്യത്തിന് മറുപടിയായി കിര്‍ബി പറഞ്ഞു. ബൈഡന്‍ ഗവണ്‍മെന്റിന്റെ കഴിഞ്ഞ മൂന്നുവര്‍ഷക്കാലയളവിലാണ് ഇരുരാജ്യങ്ങള്‍ തമ്മിലുള്ള ബന്ധം കൂടുതല്‍ സുദൃഢമായത്. ഇത് കൂടുതല്‍ ശക്തമായി കൊണ്ടിരിക്കുന്നുവെന്ന് അദ്ദേഹം തുടര്‍ന്ന് പറഞ്ഞു.
