കാസര്‍കോട്: കാസര്‍കോട് ലോക്‌സഭാ മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ഫണ്ട് കോണ്‍ഗ്രസിലെ ചില വിദ്വാന്മാരും വിദൂഷികളും മുക്കിയെന്ന് യുഡിഎഫ് സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ് നേതാവുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ ആരോപിച്ചു. ആരൊക്കെയാണ് ഫണ്ട് മുക്കിയതെന്നു തനിക്കറിയാമെന്നും ആരെയും വെറുതെ വിടില്ലെന്നും അദ്ദേഹം മുന്നറിയിച്ചു. ഡിഡിസി ഓഫീസില്‍ കഴിഞ്ഞ ദിവസം നടന്ന പി ഗംഗാധരന്‍ നായര്‍ അനുസ്മരണ ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം പ്രസ്താവിച്ചത്. ബൂത്തുതല തെരഞ്ഞെടുപ്പിന് നല്‍കിയ പണമാണ് ചില മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ മുക്കിയത്. തെരഞ്ഞെടുപ്പ് പ്രചരണത്തിന് ചെലവാക്കേണ്ടിവരുന്ന പണം ബന്ധപ്പെട്ട കമ്മിറ്റികള്‍ക്ക് യാഥാസമയം നല്‍കിയിരുന്നു. ഇതില്‍ ബൂത്ത് കമ്മിറ്റികള്‍ക്ക് നല്‍കാന്‍ മണ്ഡലം കമ്മിറ്റികളെ ഏല്‍പിച്ച പണമാണ് ചിലര്‍മുക്കിയതെന്ന് അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണത്തില്‍ തന്നെ തോല്‍പ്പിക്കാന്‍ ചിലര്‍ ആസൂത്രിതമായി ശ്രമിച്ചിരുന്നുവെന്ന് ഉണ്ണിത്താന്‍ പറഞ്ഞു.
യോഗത്തില്‍ യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സനും പങ്കെടുത്തിരുന്നു. ജില്ലയിലെ മുതിര്‍ന്ന നേതാക്കള്‍
പരിപാടിയിലുണ്ടായിരുന്നു
