കാസര്‍കോട്: വിഷം കഴിച്ച് ചികില്‍സയിലായിരുന്ന മധ്യവയസ്‌ക്കന്‍ മരിച്ചു. പാടി അതൃക്കുഴി സ്വദേശി നാരായണന്റെ മകന്‍ ഗംഗാധരന്‍ (59)ആണ് മരിച്ചത്. ചെങ്കളയിലെ സഹകരണ ആശുപത്രിയില്‍ ചകില്‍സയിലിരിക്കെയാണ് മരണം. തിങ്കളാഴ്ച വൈകീട്ട് നാലരയോടെ വീട്ടില്‍ വച്ച് വിഷം കഴിക്കുകയായിരുന്നു. അവശനിലയില്‍ കണ്ട ഗംഗാധരനെ വീട്ടുകാര്‍ ചെങ്കളയിലെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ടോടെ മരണപ്പെട്ടു. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വിദ്യാനഗര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു. അവിവാഹിതനാണ്. കമലയാണ് മാതാവ്. സുധാകരന്‍ സഹോദരനാണ്.
