സ്‌കൂള്‍ വാഹനങ്ങളുടെ സുരക്ഷാ പരിശോധന 22 ന് തുടങ്ങും; ജൂണ്‍ 3 മുതല്‍ പരിശോധന സ്റ്റിക്കറുകള്‍ പതിക്കാത്ത ഒരു വാഹനവും സര്‍വീസ് നടത്താന്‍ അനുവദിക്കുകയില്ലെന്ന് ജോയിന്റ് ആര്‍.ടി.ഒ

കാസര്‍കോട്: പുതിയ അധ്യയന വര്‍ഷത്തിന്റെ മുന്നോടിയായി കാഞ്ഞങ്ങാട് സബ് ആര്‍.ടി ഓഫീസിന്റെ പരിധിയിലെ സ്‌കൂള്‍ വാഹനങ്ങളുടെ സുരക്ഷാ പരിശോധന മെയ് 22, 25 തീയതികളില്‍ നടക്കും. രാവിലെ 9 മണി മുതല്‍ ഒരു മണി വരെ കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടിലാണ് പരിശോധന. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാഹനങ്ങള്‍ അറ്റകുറ്റപണികള്‍ക്ക് ശേഷം എല്ലാ ഒറിജിനല്‍ രേഖകളുമായി പരിശോധനയ്ക്ക് വിധേയമാക്കി ‘ചെക്ക്ഡ് ” സ്റ്റിക്കര്‍ പതിപ്പിക്കണം. തിരക്ക് ഒഴിവാക്കാനായി രജിസ്‌ട്രേഷന്‍ നമ്പര്‍ 1 മുതല്‍ 5000 വരെയുള്ള എല്ലാ സീരിയല്‍ വാഹനങ്ങളും ഈമാസം 22 നും 5001 മുതല്‍ 9999 വരെയുള്ള വാഹനങ്ങള്‍ 25 നുമാണ് ഹാജരാക്കേണ്ടത്. മെയ് മാസത്തില്‍ ഫിറ്റ്‌നസ് പരിശോധന പാസായ വാഹനങ്ങളും മെയ്, ജൂണ്‍ മാസങ്ങളില്‍ ഫിറ്റ്‌നസ് പരിശോധനയ്ക്ക് ഹാജരാക്കേണ്ട വാഹനങ്ങളും ഈ പ്രത്യേക പരിശോധനയില്‍ പങ്കെടുക്കേണ്ടതില്ല. അതേസമയം ജൂണ്‍ മൂന്നുമുതല്‍ പരിശോധന സ്റ്റിക്കറുകള്‍ പതിക്കാത്ത ഒരു വാഹനവും സര്‍വീസ് നടത്താന്‍ അനുവദിക്കുകയില്ല എന്ന് ജോയിന്റ് ആര്‍.ടി.ഒ സന്തോഷ് കുമാര്‍ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *

RELATED NEWS

You cannot copy content of this page