കാസര്‍കോട്: കോടതിയില്‍ സാക്ഷി പറഞ്ഞതിന്റെ വിരോധത്തില്‍ യുവാവിന് നേരെ പെട്രോള്‍ ബോംബെറിഞ്ഞ കേസിലെ പ്രതിക്കായി പൊലീസ് തെരച്ചില്‍ ഊര്‍ജ്ജിതമാക്കി. ചിറ്റാരിക്കാല്‍, കൂവപ്പാറയിലെ അജേഷിനെ കണ്ടെത്താനാണ് അന്വേഷണം.
കഴിഞ്ഞ ദിവസം രാത്രി വീട്ടിലേക്ക് നടന്ന് പോവുകയായിരുന്ന കൂവപ്പാറയിലെ അതുല്‍ രാജീവി(27)നു നേരെയാണ് ആക്രമണമുണ്ടായത്. പെട്രോള്‍ നിറച്ച കുപ്പിക്കു തീ കൊളുത്തി അതുലിന് നേരെ എറിയുകയായിരുന്നു.
അജേഷിനെതിരെ പൊലീസ് നേരത്തെ മറ്റൊരു കേസെടുത്തിരുന്നു. ഈ കേസില്‍ അതുല്‍ രാജീവ് കോടതിയില്‍ സാക്ഷി പറഞ്ഞിരുന്നു. ഈ വിരോധത്തിലാണ് ബോംബെറിഞ്ഞതെന്ന് പരാതിപ്പെട്ടു.
