തിരുവനന്തപുരം: സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 87.98 ശതമാനം പേരാണ് ഇത്തവണ വിജയിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാളും 0.65% മാണ് വര്‍ധന. 99.91 ശതമാനം വിജയം നേടിയ തിരുവനന്തപുരം മേഖലയാണ് മുന്നില്‍. 99.04 ശതമാനം വിജയം നേടിയ വിജയവാഡ രണ്ടാം സ്ഥാനത്തും 98.47 ശതമാനം വിജയം നേടിയ ചെന്നൈ മേഖല മൂന്നാം സ്ഥാനത്തുമാണ്. ബംഗളൂരു മേഖല 96.95 ശതമാനം വിജയം നേടി. പരീക്ഷാഫലം cbseresults.nic.in, cbse.gov.in എന്ന സൈറ്റില്‍ ലഭിക്കും.
