കല്യാണക്കാര്യത്തില്‍ കാമുകന്‍ നിലപാട് മാറ്റിയതില്‍ മനം നൊന്ത് കാമുകി കെട്ടിത്തൂങ്ങി ജീവനൊടുക്കി. ഗുല്‍ബര്‍ഗ്ഗ, വി.വി പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ബിജാറിലെ പുഷ്പ (26)യാണ് ജീവനൊടുക്കിയത്. കഴിഞ്ഞ ദിവസമാണ് സംഭവം. പുഷ്പയും ഇതര ജാതിക്കാരനായ കിരണും തമ്മില്‍ ഏറെക്കാലമായി പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. എന്നാല്‍ യുവതി കിരണിന്റെ ജാതിയില്‍പ്പെട്ടതല്ലാത്തതിനാല്‍ അയാളുടെ വീട്ടുകാര്‍ കല്യാണത്തിന് സമ്മതിച്ചില്ലത്രെ. സ്വന്തം വീട്ടുകാരെയും കാമുകിയേയും തള്ളാന്‍ കഴിയാതിരുന്ന കിരണ്‍ രണ്ടു വര്‍ഷം കഴിഞ്ഞ് കല്യാണം കഴിക്കാമെന്ന് പുഷ്പയോട് പറഞ്ഞുവത്രെ. എന്നാല്‍ ഇതുള്‍ക്കൊള്ളാന്‍ കഴിയാതെ പുഷ്പ ജീവനൊടുക്കുകയായിരുന്നുവെന്നും പൊലീസ് പറഞ്ഞു. യു.പി.എസ്.സി അടക്കം നിരവധി പരീക്ഷകള്‍ എഴുതി ജോലിക്കായി കാത്തിരിക്കുകയായിരുന്നു പുഷ്പ.
