മലപ്പുറം: വൈറല്‍ ഹെപ്പറ്റൈറ്റിസ് രോഗം മലപ്പുറം ജില്ലയില്‍ വ്യാപിക്കുന്നു. ചാലിയാറിലെ റെനീഷ് കഴിഞ്ഞ ദിവസം ഈ രോഗം ബാധിച്ചു മരിച്ചു. അഞ്ചുമാസത്തിനിടയില്‍ വൈറല്‍ ഹെപ്പറ്റൈറ്റിസ് മൂലം മരിച്ചവരുടെ എണ്ണം ജില്ലയില്‍ ഏഴായിട്ടുണ്ട്. നിലമ്പൂര്‍ മേഖലയിലാണ് രോഗം വ്യാപകമായിക്കൊണ്ടിരിക്കുന്നത്. ഇത് ജനങ്ങളില്‍ ആശങ്ക പരത്തുന്നു. ഈ വര്‍ഷം 3,184 പേരില്‍ ഈ രോഗത്തിന്റെ ലക്ഷണം കണ്ടെത്തിയിരുന്നു. ഇതില്‍ 1032 പേരില്‍ രോഗം സ്ഥിരീകരിച്ചു.
പോത്തുങ്കല്‍ പഞ്ചായത്തില്‍ രണ്ടുമാസത്തിനിടെ 152 പേര്‍ക്കു രോഗം ബാധിച്ചു. പൂക്കോട്ടൂര്‍, പെരുവള്ളൂര്‍, മൊറയൂര്‍ പഞ്ചായത്തുകളിലും ഈ രോഗം ബാധിക്കുന്നുണ്ട്. മലപ്പുറം മുനിസിപ്പാലിറ്റിയിലും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. മഴ ആരംഭിച്ചാല്‍ രോഗം കൂടുതല്‍ വ്യാപകമാവാന്‍ ഇടയാവുമെന്നു ആശങ്കയുണ്ട്.