ഇടുക്കി: ചക്ക ദേഹത്തു വീണു ഗൃഹനാഥന്‍ മരിച്ചു. അടിമാലി സേനാപതി കാന്തിപ്പാറ മംഗലത്തെ സജീഷ് (45) ആണ് സ്വന്തം പ്ലാവില്‍ നിന്നു തോട്ടി ഉപയോഗിച്ചു പറിച്ച ചക്ക ദേഹത്തു വീണു മരിച്ചത്. ചക്ക ദേഹത്തു വീണ ഇദ്ദേഹത്തെ ഉടന്‍ രാജകുമാരിയിലെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. ഭാര്യ: സിനി. മകന്‍: ഗോഡ്‌വിന്‍.
