കൊടും ക്രിമനലുകള്‍ കേരളത്തിലേക്ക് കടന്നതായി സംശയം; കാസര്‍കോട്ടും കണ്ണൂരിലും ട്രെയിനുകളില്‍ വ്യാപക പരിശോധന

കാസര്‍കോട്: ബംഗ്ലാദേശില്‍ നിന്നുള്ളവരടക്കം നിരവധി ക്രിമിനലുകള്‍ കേരളത്തില്‍ എത്തിയിട്ടുള്ളതായുള്ള റിപ്പോര്‍ട്ടുകളെ തുടര്‍ന്ന് കാസര്‍കോട്ടും കണ്ണൂരിലും ട്രെയിനുകളില്‍ വ്യാപക പരിശോധന. മംഗ്ളൂരുവില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോയ ട്രെയിനുകളില്‍ ശനിയാഴ്ച രാവിലെയാണ് പരിശോധന നടന്നത്. മൂന്ന് മണിക്കൂറോളം നേരം പരിശോധന തുടര്‍ന്നു. ഡി.ഐ.ജി.യുടെ നിര്‍ദ്ദേശപ്രകാരം ജില്ലാ പൊലീസ് മേധാവിയാണ് പരിശോധനക്ക് ഉത്തരവിട്ടത്. പരിശോധനയില്‍ കാസര്‍കോട് ഡിവൈ.എസ്.പിയും ഇന്‍സ്പെക്ടര്‍മാരും പങ്കെടുത്തു. റെയില്‍വെ പൊലീസിന്റെ സഹായത്തോടെയായിരുന്നു പരിശോധന. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നാണ് സൂചന. കേരളത്തിലേക്ക് ജോലി തേടിയെത്തുന്നവരില്‍ നല്ലൊരു ശതമാനം ആള്‍ക്കാര്‍ക്കും ആവശ്യമായ രേഖകള്‍ ഇല്ലെന്ന് സംശയിക്കുന്നതായി വിവിധ ഇന്റലിജന്‍സ് ഏജന്‍സികള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ബംഗ്ലാദേശില്‍ നിന്നുള്ളവര്‍ വരെ കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ അതിഥി തൊഴിലാളികളെന്നപേരില്‍ കഴിയുന്നുണ്ടെന്നും അന്വേഷണത്തില്‍ സംശയം ഉയര്‍ന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം നാല്‍പതിനായിരത്തിലധികം സിം കാര്‍ഡുകളുമായി ഡല്‍ഹി സ്വദേശി മടിക്കേരിയില്‍ അറസ്റ്റിലായ സംഭവവും ട്രെയിനുകളിലെ പരിശോധനക്ക് കാരണമായിട്ടുണ്ടെന്നാണ് സൂചന.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page