
കണ്ണൂര്‍: എയര്‍ ഇന്ത്യയിലെ ജീവനക്കാരുടെ സമരം പിന്‍വലിച്ചിട്ടു മൂന്നു ദിവസമായെങ്കിലും വിമാന സര്‍വ്വീസുകള്‍ പൂര്‍ണ്ണമായി പുനഃസ്ഥാപിക്കാന്‍ ഇന്നും കഴിഞ്ഞില്ല.
ഇന്നു രാവിലെ കണ്ണൂരില്‍ നിന്നുള്ള ദമാം, അബുദാബി സര്‍വ്വീസുകള്‍ റദ്ദ് ചെയ്തു.
ഷാര്‍ജ, അബുദാബി, ദമാം മസ്‌ക്കറ്റ് സര്‍വ്വീസുകള്‍ ഇന്നലെ റദ്ദാക്കിയിരുന്നു. ഇന്ന് 50 സര്‍വ്വീസ് മുടങ്ങിയേക്കുമെന്ന് അധികൃതര്‍ സൂചിപ്പിച്ചു. ഇന്നലെ 75 സര്‍വ്വീസുകള്‍ മുടങ്ങിയിരുന്നു. ഞായറാഴ്ചയോടെ സര്‍വ്വീസ് സാധാരണ നിലയിലാവുമെന്നു കരുതുന്നു. വിമാന ജീവനക്കാരുടെ മിന്നല്‍ പണിമുടക്കിനെ തുടര്‍ന്ന് എയര്‍ഇന്ത്യയ്ക്ക് 30 കോടി രൂപയുടെ നഷ്ടമുണ്ടായതായി കണക്കാക്കുന്നു.