കാസര്‍കോട്: വെള്ളരിക്കുണ്ട്, മാലോം, അടുക്കളക്കണ്ടത്ത് എക്സൈസ് നടത്തിയ റെയ്ഡില്‍ 65 ലിറ്റര്‍ ചാരായ വാഷ് പിടികൂടി നശിപ്പിച്ചു. നീലേശ്വരം റേഞ്ച് എക്സൈസ് ഇന്‍സ്പെക്ടര്‍ കെ. അനീഷ് കുമാറും സംഘവും നടത്തിയ പരിശോധനയിലാണ് വാഷ് കണ്ടെടുത്തത്. വാഷിന് പിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല.
എക്സൈസ് സംഘത്തില്‍ പ്രിവന്റീവ് ഓഫീസര്‍ കെ. ഗോപി, എം.പി മനീഷ് കുമാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ കെ. ദിനൂപ്, പി.കെ സുനില്‍ കുമാര്‍, പി. ശൈലേഷ് കുമാര്‍, സജ്ന പി.യു, ഡ്രൈവര്‍ രാജീവന്‍ എന്നിവരും ഉണ്ടായിരുന്നു.
